Mizhivettam മിഴിവെട്ടം

160.00

മിഴിവെട്ടം: ആത്മദര്‍ശനചിന്താശീലുകള്‍
കണ്‍വെട്ടത്ത് കണ്ടറിഞ്ഞ സത്യങ്ങളും വായനയുടെ വാതിലിലൂടെ മനസ്സിന്റെ ചുവരില്‍ വരയ്ക്കപ്പെട്ട ചിത്രങ്ങളും ചിന്തയുടെ സാന്ത്വനം ജന്മംനല്‍കിയ ദര്‍ശനങ്ങളും ചേര്‍ത്തുവച്ച 58 അടരുകളിലാണ് മിഴിവെട്ടം പ്രകാശം പരത്തുന്നത്.

174 in stock

Description

പ്രപഞ്ചത്തില്‍ നാം കാണുന്നതും കേള്‍ക്കുന്നതുമെല്ലാം ദൈവത്തിന്റെ അരുളപ്പാടുകളാണ്. ശ്രദ്ധാപൂര്‍വ്വം ശ്രവിച്ചാല്‍ അവയിലൂടെ ദൈവഹിതം അറിയാനും ജീവിതഗതി നിര്‍ണ്ണയിക്കാനും കഴിയും. ഈ സത്യത്തെ ആധികാരികമായി സാധൂകരിക്കുന്ന രചനയാണ് മിഴിവെട്ടം. കണ്‍വെട്ടത്ത് കണ്ടറിഞ്ഞ സത്യങ്ങളും വായനയുടെ വാതിലിലൂടെ മനസ്സിന്റെ ചുവരില്‍ വരയ്ക്കപ്പെട്ട ചിത്രങ്ങളും ചിന്തയുടെ സാന്ത്വനം ജന്മംനല്‍കിയ ദര്‍ശനങ്ങളും ചേര്‍ത്തുവച്ച 58 അടരുകളിലാണ് മിഴിവെട്ടം പ്രകാശം പരത്തുന്നത്.
മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണതയെ അനാവരണം ചെയ്യുന്നതിലെ അനാദൃശ്യമായ ചാരുതയാണ് ഈ ഗ്രന്ഥത്തിന്റെ അനന്യശ്രേഷ്ഠത. ഏറ്റവും അമൂല്യമായ സമ്പാദ്യമെന്നത് ഇഴയടുപ്പമുള്ള ബന്ധങ്ങളുടെ ഊഷ്മളതയാണെന്ന തിരിച്ചറിവാണ് ഈ ഗ്രന്ഥത്തിന്റെ ആഖ്യാനതന്തു.
ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളല്ല, അവയോടുള്ള നമ്മുടെ പ്രതികരണമാണ് ജീവിതത്തിന്റെ ഗതി മാറ്റിമറിക്കുന്നത്. ജീവിതാനുഭവങ്ങളോട് ശരിയായി പ്രതികരണം രൂപപ്പെടുത്താന്‍ ഈ ഗ്രന്ഥം സഹായകമാകും എന്നകാര്യത്തില്‍ പക്ഷാന്തരമുണ്ടാകില്ല.

ഫാ. (ഡോ.) ജോയ് പുതുശ്ശേരി ISch 1972-ല്‍ കറുകുറ്റിയില്‍ ജനിച്ചു. ഷേണ്‍സ്റ്റാട്ട് വൈദിക സമൂഹത്തിലെ അംഗമാണ്. മന:ശാസ്ത്രത്തിലും ഇംഗ്ലീഷിലും ബിരുദാനന്തര ബിരുദം. അമേരിക്കയില്‍ (യൂണിവേഴ്‌സിറ്റി ഓഫ് വിസ്‌കോണ്‍സിന്‍, മില്‍വോക്കി) കൗണ്‍സിലിംഗ് പഠനം നടത്തുകയും, ജര്‍മ്മനിയിലെ (കാത്തലിക് യൂണിവേഴ്‌സിറ്റി വളണ്ടര്‍)ല്‍ നിന്ന് പാസ്റ്ററല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്തു. ഇപ്പോള്‍ ഷേണ്‍സ്റ്റാട്ട് സഭയുടെ ജനറല്‍ കൗണ്‍സിലറായി ജര്‍മ്മനിയിലെ ജനറലേറ്റില്‍ സേവനം ചെയ്യുന്നു.
Contact: frjoy262@gmail.com

Additional information

Weight 0.28 kg
Dimensions 21 × 14 × 1 cm
Author(s)

Fr Dr Joy Pudussery ജോയ് പുതുശ്ശേരി

ISBN

9789386069856

Pages

152

Format/Edition

Paperback