Nazarayan Veetil നസറായന്‍ വീട്ടില്‍
₹150.00
ഒരു നല്ല കുടുംബം രൂപപ്പെടണമെങ്കല്‍ ഭാര്യാഭര്‍ത്താക്കന്മാരും മറ്റംഗങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് വിശുദ്ധഗ്രന്ഥത്തിന്‍റെയും മനഃശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ ഉദാഹരണ സഹിതം വിവരിക്കുന്ന ‘നസ്രായന്‍ വീട്ടില്‍’ എന്ന ഗ്രന്ഥം ശ്രദ്ധയര്‍ഹിക്കുന്നു.
498 in stock
Description
സമൂഹത്തിന്റെ അടിത്തറ കുടുംബമാണ്. മാതാപിതാക്കളുടെയും സഹോദ രീസഹോദരന്മാരുടെയും സ്‌നേഹവും അംഗീകാരവും ആര്‍ജ്ജിച്ചാണ് ഒരാള്‍ മനുഷ്യനായി വളരുന്നത്. കുടുംബാന്തരീക്ഷത്തില്‍ നേടുന്ന ആത്മവിശ്വാസവും ധാര്‍മ്മികബോധവുമാണ് ഒരാള്‍ക്ക് സ്വന്തം ജീവിതത്തെയും അതോടൊപ്പം സമൂ ഹത്തെയും കെട്ടിപ്പടുക്കുവാന്‍ ഊര്‍ജ്ജമായിത്തീരുന്നത്. അതുകൊണ്ട് സമൂഹനിര്‍മ്മിതിയില്‍ ഏര്‍പ്പെടുന്നവരുടെ പ്രാഥമികശ്രദ്ധ പതിയുന്ന ഇടമാണ് വീട്. ‘വീട് നന്നയാല്‍ നാട് നന്നായി’എന്നാണല്ലോ ചൊല്ല്.
ഭൗതിക കാഴ്ച്ചപ്പാടനുസരിച്ച് മാത്രമല്ല, മതവിശ്വാസങ്ങള്‍ക്കനുസരിച്ചും ജനപദങ്ങളുടെ അടിത്തറ കുടുംബമാണ്. പുരുഷനും സ്ത്രീയും ചേര്‍ന്ന കുടുംബ മായി ഈശ്വരന്‍ മനുഷ്യനെ സൃഷ്ടിച്ചു എന്നാണ് മതഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തി യിട്ടുള്ളത്. ഭൂമിയില്‍ ധര്‍മ്മം പുനഃസ്ഥാപിക്കാന്‍ അവതീര്‍ണ്ണരായ അവതാര ങ്ങളെല്ലാം ജന്മമെടുത്തതും കുടുംബങ്ങളിലാണ്. അതുകൊണ്ട് കുടുംബ ബന്ധങ്ങളുടെ മേന്മയും പരിരക്ഷയും ഉറപ്പുവരുത്തുവാനുള്ള ഏതൊരു ശ്രമവും ശ്ലാഘനീയമാണ്. ഈ അര്‍ത്ഥത്തില്‍, ഒരു നല്ല കുടുംബം രൂപപ്പെടണമെങ്കല്‍ ഭാര്യാഭര്‍ത്താക്കന്മാരും മറ്റംഗങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് വിശുദ്ധഗ്രന്ഥത്തിന്‍റെയും മനഃശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ ഉദാഹരണ സഹിതം വിവരിക്കുന്ന ‘നസ്രായന്‍ വീട്ടില്‍’ എന്ന ഗ്രന്ഥം ശ്രദ്ധയര്‍ഹിക്കുന്നു.
Additional information
| Weight | 0.13 kg |
|---|---|
| Dimensions | 21 × 14 × 0.5 cm |
| Author(s) | Sr Leena Theres |
| ISBN | 9789386069818 |
| Pages | 116 |
| Format/Edition | Paperback |
Only logged in customers who have purchased this product may leave a review.











Reviews
There are no reviews yet.