Njan snehikkukayanu
₹125.00
ഞാന്‍ സ്‌നേഹിക്കുകയാണ്
വി. അല്‍ഫോന്‍സാമ്മയുടെ സഹനം
ഫാ. ജോസഫ് പാമ്പാറ
വിശുദ്ധ അല്‍ഫോന്‍സാമ്മയെക്കുറിച്ചുള്ള ബഹു. ജോസഫ് പാമ്പാറയച്ചന്റെ ”ഞാന്‍ സ്‌നേഹിക്കുക യാണ്” എന്ന ഗ്രന്ഥം ഏറെ സവിശേഷതകള്‍ നിറഞ്ഞ താണ്. ഏഴ് അധ്യായങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ഈ ഗ്രന്ഥം ഏതൊരു വിശ്വാസിയുടെയും ആന്തരിക നവീകരണത്തിന് ഉതകുന്നതാണ്. അല്‍ഫോന്‍സാമ്മ യുടെ മുഖത്തിലൂടെ ഈശോയുടെ മുഖത്തെയും ഗ്രന്ഥ കാരന്‍ വായനക്കാരിലേക്ക് എത്തിക്കുന്നു. അല്‍ഫോന്‍ സാമ്മയുടെ തന്നെ വാക്കുകളും അല്‍ഫോന്‍സാമ്മയെ കുറിച്ചുള്ള വാക്കുകളും ഇത്ര സമ്പന്നമായ രീതിയില്‍ ഒറ്റ ഗ്രന്ഥത്തില്‍ സംയോജി പ്പിച്ചിരിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്.
ആത്മീയശോഭ നിറഞ്ഞുനില്‍ക്കുന്ന ഗ്രന്ഥമാണ് ജോസഫച്ചന്‍ രചിച്ചി രിക്കുന്നത്. ഇതൊരു ആത്മീയ ഖജനാവാണ്. ഗ്രന്ഥകര്‍ത്താവില്‍ അല്‍ഫോന്‍സാമ്മയുടെ വിശുദ്ധിയെ കുറിച്ചുള്ള അനുഭവത്തിന്റെ ഉറവക്കണ്ണികള്‍ പൊട്ടിയൊഴുകുന്നത് പോലെ തോന്നും. നല്ല ഒരു ക്രിസ്തു ദര്‍ശനം ഇതിലൂടെ വെളിച്ചം കാണുന്നുണ്ട്. മിശിഹായെ ധരിച്ച അല്‍ഫോന്‍സാമ്മയെയാണ് ഇവിടെ അവതരിപ്പിക്കുന്നത്. സഹനം മിശിഹായിലേക്കുള്ള ഗോവണി പടിയാണ്. സുവിശേഷത്തിലെ അനശ്വര മായ ഒരു ദാര്‍ശനികതയാണ് ഈ പുസ്തകം സമ്മാനിക്കുന്നത്: ഏറ്റവും നല്ല തത്വജ്ഞാനം സുവിശേഷമാണെന്നും അതിലെ ഏറ്റവും നല്ല ദര്‍ശനം മിശിഹായുടെ സഹനമാണെന്നും.
മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പാലാ രൂപത മെത്രാന്‍
Click Here to get this book in E-BOOK ഈ പുസ്തകത്തിന്‍റെ ഇ-ബുക്കിനായി ക്ലിക്ക് ചെയ്യുക
41 in stock
Additional information
| Weight | 0.1 kg |
|---|---|
| Dimensions | 21 × 14 × 0.8 cm |
| Author(s) | Fr Joseph Pampara |
| Pages | 80 |
| Format/Edition | Paperback |
Only logged in customers who have purchased this product may leave a review.

Reviews
There are no reviews yet.