Prasangamm Vismayakaramakkan

₹170.00

കഥകള്‍ കേള്‍ക്കാനും പറയാനും ഉള്ള കൗതുകം നമുക്കെല്ലാം സ്വതസിദ്ധമാണ്. ഒരു പ്രസംഗത്തിലൂടെ പറയാനുദ്ദേശിക്കുന്ന ആശയം ഒരു കഥയിലൂടെ വിശദമാക്കുകയാണെങ്കില്‍ അതൊരു മധുരചോക്ലേറ്റു പോലെ സ്വീകാര്യമാകും. കൊച്ചു കഥകളിലൂടെ ആശയങ്ങള്‍ വളരെ തന്മയത്വത്തോടെ നമുക്ക് അവതരിപ്പിക്കാന്‍ കഴിയും. ഭൂപടം യാത്രക്കാരന് സമ്മാനിക്കുന്നതിനേക്കാള്‍ മെച്ചമാണല്ലോ ആ ഇടത്തേക്ക് അയാളെ കൂട്ടിക്കൊണ്ടു പോകുന്നത്.
ജനസമ്മതി നേടിയ പ്രസംഗകര്‍ക്കുള്ള കഥകള്‍ എന്ന പരമ്പരയിലേക്ക് ഇതാ നാലാമതൊരു കഥാസമാഹാരം!

530 in stock

Description

ഒരു കഥ കൊണ്ട് ഹൃദയം തുറന്നുകിട്ടുമെങ്കില്‍ അതെത്തുടര്‍ന്ന് യഥാര്‍ത്ഥമായ സ്ഥിതിവിവരക്കണക്കുകള്‍, ഉപോത്ബലക മായ കാര്യങ്ങള്‍, വസ്തുതകള്‍, ഇതൊക്കെ നിരത്തുക വളരെ എളുപ്പമാകും. കേള്‍വിക്കാരുടെ ജീവിതയാഥാര്‍ഥ്യങ്ങളോടു ചേര്‍ത്തുവെക്കാന്‍ ഉതകുന്ന കഥകള്‍ ചേര്‍ത്തു വെക്കുമ്പോഴാണ് പ്രസംഗം കുറിക്കു കൊള്ളുക, ഫലവത്താകുക.
പ്രസംഗവേദികള്‍ മാത്രമല്ല, മറ്റെല്ലാ സദസ്സുകളിലും കഥകളിലൂടെ ആശയങ്ങളെ വ്യക്തതയോടെ ജ്വലിപ്പിച്ചു നിര്‍ത്താന്‍, അതിനെ ആകര്‍ഷകവും സജീവവുമാക്കാന്‍ ഈ പുസ്തകം സഹായകമാകട്ടെ.
ജനസമ്മതി നേടിയ പ്രസംഗകര്‍ക്കുള്ള കഥകള്‍ എന്ന പരമ്പരയിലേക്ക് ഇതാ നാലാമതൊരു കഥാസമാഹാരം!

Additional information

Weight 0.12 kg
Dimensions 21 × 14 × 0.5 cm
Author(s)

Jose Vazhuthanappilly

ISBN

978-93-86069-87-0

Pages

107

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.