മറിയത്തിന്‍റെ കഥ - Mariyathinte Katha

James Pallipatt

സ്ത്രീകളില്‍ വച്ചേറ്റവും സൗന്ദര്യമുള്ള പേരാണ് മറിയം. ക്രിസ്തുവിന്‍റെ അമ്മയും ജോസഫിന്‍റെ ഭാര്യയുമായവളുടെ പേരാണ് അത്.

പ്രകാശപൂര്‍ണ്ണമായ ജീവിതത്തിന് പറയാവുന്ന മറ്റൊരു പേരുകൂടിയാണ് അവളുടേത്. അവള്‍ അനേകരുടെ ജീവിതത്തില്‍ പ്രകാശം നല്‍കുന്നവളാണ്. അതുകൊണ്ടാണ് ലോകത്തില്‍ അവളെക്കുറിച്ചുള്ള എഴുത്തിന് മാത്രം കുറവില്ലാത്തത്. എത്ര പേരെഴുതിയാലും പിന്നെയും വായിക്കാന്‍ തോന്നുന്ന വിധത്തില്‍ അവളുടെ ജീവിതം അനേകരെ ആകര്‍ഷിക്കുന്നു. ആ ജീവിതത്തെ ആരെഴുതിയാലും അതിന് വ്യത്യസ്തതയും വൈവിധ്യവുമുണ്ട്. അതിന്‍റേതായ സൗന്ദര്യവും.

ഈ കൃതി ലളിതമായ ഭാഷയും സുന്ദരവും ഒറ്റയിരിപ്പിന് വായിച്ചു തീര്‍ക്കാവുന്നതുമാണ്. സാധാരണക്കാര്‍ക്കു വേണ്ടിയുള്ള സാധാരണ ഗ്രന്ഥം.

മൂന്ന് ഭാഗങ്ങളിലായിട്ടാണ് ഈ കൃതിയുടെ ക്രമീകരണം. ആദ്യഭാഗത്തെ അധ്യായങ്ങളില്‍ മറിയത്തിന്‍റെ ജീവിതകഥ. രണ്ടാം ഭാഗത്തില്‍ മരിയന്‍ പ്രത്യക്ഷീകരണങ്ങളെക്കുറിച്ചും, മൂന്നാം ഭാഗം മറിയത്തെക്കുറിച്ചുള്ള സകലമാന അറിവുകളുമാണ് പ്രതിപാദിച്ചിട്ടുള്ളത്.

ISBN : 9788195000128

Number of pages : 104


Write a review

Please login or register to review

മറിയത്തിന്‍റെ കഥ - Mariyathinte Katha

  • ₹110.00

  • Ex Tax: ₹110.00

Tags: മറിയത്തിന്‍റെ, കഥ, Mariyathinte, Katha, The, Story, of, Mary, James, Pallipatt